കരീമഠം : ആരോഗ്യപരിപാലന രംഗത്ത് പുത്തൻ പ്രതീക്ഷയുമായി അയ്മനം എഫ്.എച്ച്.സി സബ്സെന്റർ കരീമഠത്ത് നിർമ്മാണം പൂർത്തിയായി. നാഷണൽ ഹെൽത്ത് മിഷൻ അനുവദിച്ച തുക ഉപയോഗിച്ച് കുമരകം സ്വദേശിനി സംഭാവന നൽകിയ സ്ഥലത്താണ് സെന്റർ പ്രവർത്തിക്കുക. കെട്ടിട നിർമ്മാണം നിർമ്മിതി കേന്ദ്രമാണ് പൂർത്തീകരിച്ചത്. 2018 ൽ സബ് സെന്ററിന് 55 ലക്ഷം രൂപ അനുവദിച്ചതെങ്കിലും നിർമ്മാണം ആരംഭിച്ചത് 2023 ലാണ്.