മുണ്ടക്കയം: പെരുവന്താനം പഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരേയും മെമ്പർമാരുടെ അധാർമിക പ്രവർത്തനങ്ങൾക്കെതിരേയും എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കളായ ബേബി മാത്യു, എം.സി.സുരേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പെരുവന്താനം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും.