
വെച്ചൂർ : വൈക്കം താലൂക്ക് വ്യവസായ ഓഫീസും വെച്ചൂർ പഞ്ചായത്തും സംയുക്തമായി സംരംഭത്വ ബോധവത്ക്കരണ ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ സ്വപ്ന രാജൻ, ബിന്ദുമോൾ എന്നിവർ പങ്കെടുത്തു. തുടർന്ന് സംരംഭകർക്കായുള്ള ബോധവൽക്കരണ ക്ലാസ്സ് വെച്ചൂർ പഞ്ചായത്ത് എന്റർപ്രൈസസ് ഡെവലപ്പ്മെന്റ് എക്‌സിക്യുട്ടീവ് എസ്. സൂരജ് നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സോജി ജോർജ് സ്വാഗതവും , ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സി.കെ അമ്പിളി നന്ദിയും പറഞ്ഞു.