tharakkallu

വിഴിക്കിത്തോട് : കെ.എം.മാണിയുടെ സ്മരണാർത്ഥം വിഴിയ്ക്കത്തോട്ടിൽ നിർമ്മിക്കുന്ന കാരുണ്യ ഭവനത്തിന്റെ ശിലാസ്ഥാപനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. എ, നിർമ്മാണ കമ്മിറ്റി ചെയർമാൻ ഷാജി പാമ്പൂരി, കൺവീനർ സാജൻ തൊടുക, അഡ്വ. സാജൻ കുന്നത്ത്, എ.എം .മാത്യു ആനിത്തോട്ടം, ജില്ലാപഞ്ചായത്ത് അംഗം ജെസി ഷാജൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി, ജോണിക്കുട്ടി മഠത്തിനകം, സുമേഷ് ആൻഡ്രൂസ്, ഷൈൻകുമരം,ആന്റണി മാർട്ടിൻ, ശ്രീകാന്ത് എസ്. ബാബു, ഷാജൻ മണ്ണംപ്ലാക്കൽ, ടോമികപ്പലുമാക്കൽ, റിജോവാളാന്തറ, രാഹുൽ ബി.പിള്ള, ബിജു ചക്കാല, ഷാജി നല്ലേപ്പറമ്പിൽ, മനോജ് ചീരാംകുഴി , വിഴിയ്ക്കത്തോട് ജയകുമാർ എന്നിവർ പ്രസംഗിച്ചു.