ra

കോട്ടയം : ചങ്ങനാശേരി താലൂക്കിൽ മുൻഗണന റേഷൻ കാർഡിൽ ഉൾപ്പെട്ടവരിൽ വിരലടയാളം പതിയാത്ത അംഗങ്ങൾക്ക് കണ്ണടയാളം (ഐറിസ് സ്‌കാനർ) ഉപയോഗിച്ച് മസ്റ്ററിംഗ് നടത്തുന്നതിനായുള്ള ക്യാമ്പ് ഇന്നും നാളെയും നടക്കും. കറുകച്ചാൽ ഗ്രാമപഞ്ചായത്തിലെ ക്യാമ്പ് ഇന്ന് നെത്തല്ലൂർ കാർത്തിക ഓഡിറ്റോറിയത്തിലാണ്. നഗരസഭ , പഞ്ചായത്ത് ക്യാമ്പുകളിൽ മസ്റ്ററിംഗ് നടത്താൻ സാധിക്കാത്തവർക്കായി നാളെ ചങ്ങനാശേരി റവന്യൂ ടവറിലാണ് ക്യാമ്പ്. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് സമയം. റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുമായി എത്തണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.