
കോട്ടയം : റെയിൽവേസ്റ്റേഷനിൽ നിന്ന് യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച ഉത്തർപ്രദേശ് രാജ്ബാർ റാംപല്ലറ്റ് ഹരിവൻസ് (37) നെ കോട്ടയം റെയിൽവേ എസ്.എച്ച്.ഒ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ശനിയാഴ്ചയായിരുന്നു സംഭവം. ടിക്കറ്റ് കൗണ്ടറിനു സമീപം നിൽക്കുകയായിരുന്ന കുമരകം സ്വദേശിയായ യുവാവിന്റെ 20000 രൂപ വിലയുള്ള ഫോണാണ് ഇയാൾ മോഷ്ടിച്ചത്. സി.സി.ടി.വി ക്യാമറയിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഇന്നലെ ഉച്ചയോടെ സ്റ്റേഷൻ പരിസരത്ത് നിന്ന് പിടികൂടുകയായിരുന്നു. ഫോണും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.