
കുമരകം : ഇത് ശുദ്ധതോന്ന്യാസം. മരങ്ങൾ വെട്ടി പെണ്ണാർ തോട്ടിലേക്ക് തള്ളുന്നതിനെ കുറിച്ച് നാട്ടുകാർക്ക് ഇതേ പറയാനുള്ളൂ. ജലഗതാഗത വകുപ്പിന്റെ മുഹമ്മ - മണിയാപറമ്പ് ബോട്ട് സർവീസിനെയാണ് ഇത് ബാധിക്കുന്നത്. ഒഴുകി നടക്കുന്ന മരക്കമ്പുകൾ പ്രൊപ്പല്ലറിലും, പങ്കയിലും തട്ടി ബോട്ട് അപകടത്തിൽപ്പെടാൻ സാദ്ധ്യത ഏറെയാണ്. ഹൗസ് ബോട്ടുകൾക്കും ഇവ ഭീഷണിയായി തുടങ്ങിയതോടെ ടൂറിസം മേഖലയാകെ ദുരിതത്തിലാണ്. മാലിന്യം നീക്കം ചെയ്ത് ആഴംകൂട്ടലടക്കം നടക്കുമ്പോഴാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നത്.
തോട്ടിലേക്ക് മരക്കമ്പുകൾ വെട്ടിയിട്ട് ഗതാഗത തടസം സൃഷ്ടിച്ചവർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് അയ്മനം പഞ്ചായത്തിന് പരാതി നൽയിട്ടുണ്ട്.
ആദർശ് , സ്രാങ്ക് അസോസിയേഷൻ