കുമരകം: സംസ്ഥാന തല പ്രവൃത്തി പരിചയ മേളയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുമരകം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ
കൈലാസ് ദേവ്, അഭിജിത്ത് കെ എസ്, വി എസ് അച്ചു തുടങ്ങിയ കുട്ടികളെ വീടുകളിലെത്തി അനുമോദിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അവർക്ക് മത്സരത്തിൽ പങ്കെടുക്കുന്നതിന് വേണ്ട സഹായങ്ങൾ നൽകി.മേഴ്സി റെജി, ഓമന ജോഷി, സാബുശാന്തി, വി എസ് സുഗേഷ്, കെ ആർ സജ്ജയൻ, കെ ജി ബിനു തുടങ്ങിയവർ പങ്കെടുത്തു.