കുമരകം : ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി മഹോത്സവം 7ന് നടക്കും. തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ,​ മേൽശാന്തി മോനേഷ് ശാന്തി എന്നിവർ കാർമ്മികത്വം വഹിക്കും. പന്തലും അനുബന്ധ സൗകര്യങ്ങളും ദേവസ്വം ഭരണസമിതിയുടെ നേതൃത്വത്തിൽ പൂർത്തികരിച്ചതായി ദേവസ്വം പ്രസിഡന്റ് എ.കെ ജയപ്രകാശ്, സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ എന്നിവർ അറിയിച്ചു.