
കട്ടപ്പന: വാഴവര സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ നേത്രചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. ഫാ. വർഗീസ് ജേക്കബ് പഞ്ഞിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.മനോജ് വർഗീസ് ഈരേച്ചേരിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.ധന്യ ക്യാമ്പ് നയിച്ചു. തൈറോയ്ഡ് ചികിത്സ ക്യാമ്പും ഉണ്ടായിരുന്നു. ഡോ.ഡാനി എൽദോസ് നയിച്ചു. കണ്ണടകൾ ആവശ്യമുള്ളവർക്കും, തുടർ ചികിത്സ വേണ്ടവർക്ക് ആശുപത്രിയിൽ ചികിത്സ നൽകുന്നതിനുമുള്ള ക്രമീകരണങ്ങളും ഉണ്ടായിരുന്നു.