തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 3119ാം നമ്പർ ശാഖയിൽ ആരോഗ്യ സംരക്ഷണത്തെ കുറിച്ച് ഏകദിന ശിൽപ്പശാലയും ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. എണ്ണക്കാത്തറ വൈദ്യശാലയുടെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. യൂണിയൻ പ്രസിഡന്റ് ഇ. ഡി പ്രകാശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ടി ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് വി. എൻ രാമചന്ദ്രൻ, സെക്രട്ടറി ഷാജി നെടുമല , പി.എസ് മോഹനൻ, എ. ഡിശിവദാസൻ, ബീനാ ബാബു, എന്നിവർ പ്രസംഗിച്ചു. ഡോ. ആര്യ രമേശ് എണ്ണക്കാത്ത ക്ലാസ് നയിച്ചു.

ഫോട്ടോ: എസ് എൻ ഡി പി യോഗം 3119ാം നമ്പർ ശാഖയിൽ നടന്ന ആയുർവേദ മെഡിക്കൽ ക്യാമ്പ്
തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ. ഡി പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു.