
പൊൻകുന്നം : റിട്ട.എസ്.ബി.ടി മാനേജർ പൊൻകുന്നം ടൗൺഹാൾ റോഡ് മണിവിലാസ് പി.എസ്.ഗോപിക്കുട്ടൻ നായർ (77) നിര്യാതനായി. ചിറക്കടവ് ജനനിധി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറാണ്. പൊൻകുന്നം പുതിയകാവ് ദേവസ്വം പ്രസിഡന്റും, ചിറക്കടവ് വടക്കുംഭാഗം 679ാം നമ്പർ എൻ.എസ്.എസ് കരയോഗം മുൻസെക്രട്ടറിയുമാണ്. ഭാര്യ: വിജയമണിയമ്മ, ഇളമ്പള്ളി പടിഞ്ഞാറാത്തേൽ കുടുംബാംഗം. മക്കൾ: അഭിലാഷ് ജി.നായർ(ഡൽഹി), ആനന്ദ് ജി.നായർ (പൊൻകുന്നം നെറ്റ് കഫേ, ചിറക്കടവ് വടക്കുംഭാഗം 679ാം നമ്പർ എൻ.എസ്.എസ്.കരയോഗം ട്രഷറർ). മരുമക്കൾ: ആശ, കാർത്തിക വീട്, ചമ്പക്കര(ഡൽഹി), സരിത, കറണ്ടകത്താനിക്കൽ, ചേന്നാട് (അദ്ധ്യാപിക, എം.ജി.എം.എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ, ളാക്കാട്ടൂർ). സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.