
വൈക്കം : വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) വൈക്കം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സബ് ഡിവിഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി. ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ.എം അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. വൈക്കം ഡിവിഷൻ പ്രസിഡന്റ് കെ.എസ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ അംഗം കെ.വി നടരാജൻ മുഖ്യപ്രഭാഷണം നടത്തി. ഫെഡറേഷൻ ഡിവിഷൻ സെക്രട്ടറി എം.എസ് ജയകുമാർ, സംസ്ഥാന കൗൺസിൽ അംഗം പി.കെ സാലു, സി.കെ ജോമോൻ, കെ.എസ് ജിജുമോൻ എന്നിവർ പ്രസംഗിച്ചു.