vavubeli

വൈക്കം : തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തിൽ തുലാമാസ വാവുബലി ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തി. ക്ഷേത്രം മേൽശാന്തി സിബിൻ ശാന്തി കാർമ്മികത്വം വഹിച്ചു. പിതൃബലിയും പ്രത്യേക പിതൃ നമസ്‌കാര പൂജകളുമുണ്ടായിരുന്നു. രാവിലെ 6 ന് ആരംഭിച്ച ചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ് കെ.ആനന്ദരാജൻ, സെക്രട്ടറി കെ.ജി. രാമചന്ദ്രൻ, എസ്. എൻ. ഡി. പി യോഗം വൈക്കം യൂണിയൻ കൗൺസിലർ ടി.എസ്.സെൻ, കമ്മി​റ്റി അംഗങ്ങളായ ഡി. ഷിബു, അജീഷ് കെ.രാധാകൃഷ്ണൻ, ബിനിഷ്, ശോഭ എന്നിവർ നേതൃത്വം നൽകി.