പാലാ : സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനി പാലാ മുണ്ടാങ്കൽ സെന്റ് ഡൊമിനിക് പള്ളി കെട്ടിടത്തിൽ ആരംഭിച്ച 'കേരളാ ഗ്രോ പ്രീമിയർ ഔട്ട്‌ലെറ്റി'ൽ സെയിൽസ്മാൻ കം അക്കൗണ്ടന്റായി ജോലി ചെയ്യാനാഗ്രഹിക്കുന്നവരിൽ നിന്ന് അപേക്ഷക്ഷണിച്ചു. പ്ലസ്ടു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും കണക്കും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവരെയാണ് പരിഗണിക്കുന്നത്. താത്പര്യമുള്ളവർ തങ്ങളുടെ ബയോഡേറ്റയോടുകൂടിയ അപേക്ഷ 9ാം തീയതിക്കകം 9388227449 എന്നീ വാട്സ്ആപ്പ് നമ്പറിലോ kanjiramattomapcl@gmail.com എന്ന ഇമെയിലിലോ അയയ്ക്കണം. വിവരങ്ങൾക്ക് : 99 61668240.