രാമപുരം: വീട്ടമ്മമാരെ ലിക്വിഡ് സോപ്പ്, ഫിനോൾ ലോഷൻ എന്നിവ നിർമ്മിക്കാൻ പഠിപ്പിച്ച് രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ എൻ.എസ്.എസ് വോളന്റിയർമാർ. വെള്ളിലാപ്പള്ളി ലക്ഷം വീട് കോളനിയിലെ വീട്ടമ്മമാർക്കാണ് പരിശീലനം നൽകിയത്. പ്ലസ് വണ്ണിലെ അൻപത് വോളണ്ടിയർമാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. മുപ്പതോളം വീട്ടമ്മമാർ പരിശീലനം നേടി. പരിശീലനത്തിന് നേതൃത്വം കൊടുത്ത എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മെൽവിൻ കെ അലക്സിനെ സ്‌കൂൾ മാനേജർ ഫാ.ബെർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ സാബു മാത്യു, അധ്യാപകർ, പി.ടി.എ എന്നിവർ അഭിനന്ദിച്ചു.


ഫോട്ടോ അടിക്കുറിപ്പ്
വീട്ടമ്മമാരെ ലിക്വിഡ് സോപ്പും ലോഷനും നിർമ്മിക്കാൻ രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർസെക്കണ്ടറി സ്‌കൂളിലെ എൻ.എസ്.എസ്. വോളണ്ടിയർമാർ പരിശീലിപ്പിക്കുന്നു.