vshnuuu

കോട്ടയം : റെയിൽവേ സ്‌റ്റേഷനിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. ളാലം മുണ്ടക്കൽ അമ്പലപുറത്ത് വിഷ്ണു (27) ആണ് പിടിയിലായത്. ഞായറാഴ്ച രാത്രി 11ഓടെയാണ് സംഭവം. റിസർവേഷൻ കൗണ്ടർ സ്ഥിതിചെയ്യുന്ന നിലയിലെ വിശ്രമമുറിയുടെ പരിചാരകന്റെ ഫോണാണ് മോഷ്ടിച്ചത്. ഈ സമയം പ്ലാറ്റ്‌ഫോം ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർമാരായ ഷൈൻ, ശ്രീജിത്ത് എന്നിവർ ചേർന്ന് ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. സ്‌റ്റേഷൻ എസ്.എച്ച്.ഒ റെജി പി. ജോസഫ് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കി.