കോട്ടയം: കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ 21ന് കവണാറ്റിൻകരയിലെ ജില്ലാ ടൂറിസം ഓഫീസിൽ വൈക്കം ഡെസ്റ്റിനേഷനിലെയും ഉദയനാപുരം, ചെമ്പ്, മറവൻതുരുത്ത്, വെള്ളൂർ, തലയോലപ്പറമ്പ് പഞ്ചായത്ത് പരിധിയിലുള്ള ടൂറിസം സംരംഭകരുടെ യോഗം ചേരും. റിസോർട്ട്, ഹോട്ടൽ, ഹോംസ്റ്റേ, സർവീസ് വില്ല, ഗൃഹസ്ഥലി, ശിക്കാരാ വള്ളങ്ങൾ, മറ്റു ടൂറിസം സംരംഭങ്ങൾ, പുതിയതായി ടൂറിസം സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർ എന്നിവർക്ക് പങ്കെടുക്കാം. ഫോൺ: 9633992977.