
വാഴൂർ :ശ്രീവിദ്യാധിരാജ എൻ.എസ്.എസ് കോളേജിലെ കേരളപ്പിറവി ആഘോഷവും വിമൻ സ്റ്റഡി യൂണിറ്റും കുമരകം എസ്.എൻ കോളേജ് മലയാള വിഭാഗം അദ്ധ്യാപിക ഡോ. സിമി പി.സുകുമാർ ഉദ്ഘാടനം ചെയ്തു .കോളേജ് പ്രിൻസിപ്പൾ പ്രൊഫ.ഡോ.ബി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.എൻ.പ്രീതി,ഡോ.ടി.എൻ.ഭാനു , ബി.ബബിൻ ,അനു പോൾ,എൻ.ജെ ആര്യമോൾ തുടങ്ങിയവർ സംസാരിച്ചു. മലയാളി മങ്ക , മലയാളി ശ്രീമാൻ മത്സരങ്ങളിൽ വിന്ദുജ വി .ആനന്ദ് (ഒന്നാം വർഷ രസതന്ത്ര വിഭാഗം) , അഭിജിത്.വി.നായർ (മൂന്നാം വർഷ ഗണിതശാസ്ത്ര വിഭാഗം) എന്നിവർ വിജയികളായി. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മെഗാ തിരുവാതിരയും നടന്നു.