അയ്മനം : ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തും, അയ്മനം ഗ്രാമപഞ്ചായത്തും വാർഷിക പദ്ധതി പ്രകാരം അയ്മനത്തെ പള്ളിയാർ കിഴക്ക് പാടശേഖരത്തിൽ നടപ്പിലാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി. പുത്തൻതോട് പുതിയ പെട്ടിയും പറയും , പുറം ബണ്ട് ബലപ്പെടുത്തൽ എന്നീ പ്രവർത്തികളുടെ ഉദ്ഘാടനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആര്യ രാജൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വിജി രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.കെ ഷാജിമോൻ, അയ്മനം കൃഷി ആഫീസർ രമ്യ രാജ് എന്നിവർ പങ്കെടുത്തു. എം.യു ജോസ് സ്വാഗതവും ദാസപ്പൻ മണ്ണ്മാലിൽ നന്ദിയും പറഞ്ഞു.