കോട്ടയം:വക്കഫ് നിയമം നടപ്പിലാക്കിയതുമൂലം കുടിയിറക്ക് ഭീഷണി നേരിടുന്ന വൈപ്പിൻ നിവാസികളുടെ വീടും സ്വത്തും സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് മുനമ്പം വേളങ്കണ്ണി മാതാപള്ളി അങ്കണത്തിൽ സമരം നടത്തുന്ന പ്രദേശവാസികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ മുട്ടിന്മേൽ നിന്ന് മുനമ്പം സംരക്ഷണ പ്രതിജ്ഞയെടുത്തു. കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്
ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ബലുജി വെള്ളിക്കര മുഖ്യപ്രസംഗം നടത്തി. രഞ്ജിത്ത് എബ്രാഹം തോമസ്, മോഹൻദാസ് ആമ്പലാറ്റിൻ, ലൗജിൻ മാളിയേക്കൽ, ശിവപ്രസാദ് ഇരവിമംഗലം തുടങ്ങിയവർ പങ്കെടുത്തു.