കുമരകം : കുമരകത്തെ പാടങ്ങളിൽ പുഞ്ചകൃഷിക്കായി വിത തുടങ്ങി. 2100 ഏക്കറിലാണ് പുഞ്ച കൃഷി. കപ്പട,വേണാട്ട് തുരുത്ത് നാനൂറിൽ, പടിഞ്ഞാറേ പള്ളിക്കായൽ, പൊന്മാൻതുരുത്ത്, കാട്ടേഴത്തുകരി, കുറിയമട ,തുടങ്ങിയ പാടങ്ങളിൽ വിത കഴിഞ്ഞു. വെളിയം പാടശേഖരത്ത് കുമരകം കൃഷിയാഫീസറുടെ സാന്നിദ്ധ്യത്തിൽ വിത്തുവിത തുടങ്ങി. കുമരകം തിരുവാർപ്പ് പഞ്ചായത്തുകളിലായി 1200 ഏക്കറോളം വിസ്തീർണമുള്ള എം എൻ ബ്ലോക്ക് പാടശേഖരം,403 ഏക്കറോളം വരുന്ന മെത്രാൻ കായൽ പാടശേഖരം തുടങ്ങിയ വലിയ പാടശേഖരങ്ങളിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.