മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം 52ാം മുണ്ടക്കയം ശാഖയുടെ സംയുക്തയോഗം ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഇൻചാർജ് വിജയമ്മ രവി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. ശ്രീസർവ്വേശ്വരി ഗുരുദേവ ക്ഷേത്രത്തിൽ മണ്ഡലകാല മഹോത്സവം മേൽശാന്തി എസ്.എൻ. പുരം ബിനോയ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്താൻ തീരുമാനിച്ചു. ശാഖാ സെക്രട്ടറി ലാലു ഷാസ് സ്വാഗതവും യൂണിയൻ കൗൺസിലർ ശോഭ യശോദരൻ നന്ദിയും പറഞ്ഞു.