കുമരകം : കുമരകം ശിവഗിരി തീർത്ഥാടന പദയാത്രാസമിതിയുടെ 14-ാമത് വാർഷിക പൊതുയോഗം ചെയർമാൻ തമ്പി മാടക്കശ്ശേരിയുടെ അദ്ധ്യക്ഷതയിൽ നടന്നു. ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡൻ്റ് എ.കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സുനിൽ ആണ്ടിത്ര റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീകുമാരമംഗലം ദേവസ്വം സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ, പദയാത സമിതിയുടെ ക്യാപ്റ്റൻ ഗോപിദാസ് മാഞ്ചിറ, വൈസ് ക്യാപ്റ്റൻ സന്തോഷ് കല്ലിപ്പറമ്പ്, വൈസ് പ്രസിഡന്റ് ബിജു വാതല്ലൂർ എന്നിവർ സംസാരിച്ചു. ചെയർമാനായി ധനപാലൻ കുറുപ്പംപറമ്പ് , വൈസ് ചെയർമാൻമാരായി സന്തോഷ്കുമാർ കല്ലിപ്പറമ്പ്, മോഹനൻ തിരുവാർപ്പ് എന്നിവരെയും ക്യാപ്റ്റനായി ശിവദാസ് ആണ്ടിത്തറ, വൈസ് ക്യാപ്റ്റന്മാരായി റോയി വരമ്പിനകം, ജയമോൻ മങ്ങാട്, കൺവീനറായി സുനിൽ ആണ്ടിത്തറ, ജോയിൻ കൺവീനർമാരായി ബിജു വാതല്ലൂർക്കടവ്, ലത അനിൽ ചിറക്കൽ എന്നിവരെയും ഖജാൻജിയായി സന്തോഷ് അമ്മങ്കരി എന്നിവർ ഉൾപ്പെടെ 51 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു.