sahi

കോട്ടയം: അയ്മനം വില്ലേജ് സർവീസ് സഹകരണ ബാങ്ക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെയും, പരസ്പരം വായനക്കൂട്ടത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സാഹിത്യ സമ്മേളനം 10 ന് നടക്കും. ഉച്ചകഴിഞ്ഞ് 2 ന് ലൈബ്രറി ഹാളിൽ കഥാകൃത്ത് ബാബു കുഴിമറ്റം ഉദ്ഘാടനം ചെയ്യും. ജോയി നാലുന്നാക്കലിന്റെ "ബഹന്നാന്റെ നടപ്പുകൾ " എന്ന നോവൽ ചർച്ചയ്ക്കായി അവതരിപ്പിക്കും. ലൈബ്രറി പ്രസിഡന്റ് ഒ.ആർ.പ്രദീപ് കുമാർ അദ്ധ്യക്ഷനാകും. കഥ - കവിയരങ്ങ് ഏലിയാമ്മ കോര ഉദ്ഘാടനം ചെയ്യും. അഡ്വ.പി.എസ്.വിജയൻ,​ ഉണ്ണികൃഷ്ണൻ അമ്പാടി എന്നിവർ മോഡറേറ്റർമാരാകും. ഔസേഫ് ചിറ്റക്കാട്,​ ഇ.ആർ.അപ്പുക്കുട്ടൻ നായർ എന്നിവർ പ്രസംഗിക്കും.