പാലാ: എസ്.എൻ.ഡി.പി യോഗം 157ാം നമ്പർ അരീക്കര ശാഖാവക ശ്രീനാരായണ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ദേവപ്രശ്നം ഇന്ന് നടത്തുമെന്ന് ശാഖാ നേതാക്കളായ അനീഷ് പുല്ലുവേലിൽ, രാമപുരം സി.റ്റി. രാജൻ, സജീവ് വയല എന്നിവർ അറിയിച്ചു. ക്ഷേത്ര നവീകരണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേവപ്രശ്നം നടത്തുന്നത്. കുമരകം ടി.കെ. ലാൽ ജ്യോത്സ്യരാണ് പ്രധാന ദൈവജ്ഞൻ. രാവിലെ 8ന് ദേവപ്രശ്നം ആരംഭിക്കും.