ambika-thampuraty

കോട്ടയം : പൂഞ്ഞാർ രാജകുടുംബത്തിലെ വലിയ തമ്പുരാട്ടിയും പരേതനായ ക്യാപ്ടൻ കേരളവർമ്മയുടെ ഭാര്യയുമായ അത്തംനാൾ അമ്പിക തമ്പുരാട്ടി (88) നിര്യാതയായി. പുതുശ്ശേരി മനക്കൽ നാരായണൻ നമ്പൂതിരിയുടെയും പൂഞ്ഞാർ കോയിക്കൽ കൊട്ടാരത്തിൽ കാർത്തിക തിരുനാൾ തമ്പുരാട്ടിയുടെയു മകളാണ്. ചെറുപ്പത്തിൽ തന്നെ കഥകളി, കളരിപ്പയറ്റ് തുടങ്ങിയവയിൽ പ്രാവീണ്യം നേടി. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കേണൽ ജി.വി രാജ, പി.ആർ.രാമവർമ്മരാജ, പി.കേരളവർമ്മരാജ എന്നിവർ സഹോദരങ്ങളാണ്. മക്കൾ : പി.കെപ്രതാപവർമ്മരാജ (റിട്ട.കാനറ ബാങ്ക്), രാധികാ വർമ്മ (നഗരസഭാ കൗൺസിലർ, തൃപ്പൂണിത്തുറ), ഉഷാവർമ്മ, ജയശ്രീ വർമ്മ, പരേതയായ പത്മജ വർമ്മ. മരുമക്കൾ : സുജാത വർമ്മ (തൃപ്പൂണിത്തുറ കോവിലകം) , ജയപ്രകാശ് വർമ്മ (റിട്ട.യൂണിയൻ ബാങ്ക് ), സുധാകര വർമ്മ (കിളിമാനൂർ കൊട്ടാരം), കെ.മോഹനചന്ദ്ര വർമ്മ (കോയിക്കൽ മഠം, തൃപ്പൂണിത്തുറ), പരേതനായ കേരളവർമ്മ കൊച്ചപ്പൻ തമ്പുരാൻ (തൃപ്പൂണിത്തുറ കോവിലകം). സംസ്കാരം നടത്തി.