aravnd

മുണ്ടക്കയം : വിൽപ്പനയ്ക്കായി സൂക്ഷിച്ച 40 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വിളപ്പിൽ പുളിയറക്കോണം അരവിന്ദ് ഭവനിൽ അരവിന്ദ് (26) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. മുണ്ടക്കയം ചോറ്റി ത്രിവേണി ഭാഗത്ത് മയക്കുമരുന്ന് വില്പന നടക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്റ്റേഷൻ എസ്.എച്ച്.ഒ രാകേഷ് കുമാർ, എസ്.ഐമാരായ സുരേഷ് ബാബു, ഉജ്ജ്വല ഭാസി, സി.പി.ഒ മാരായ സെബാസ്റ്റ്യൻ, റഫീഖ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു. ഇയാൾക്ക് തൃക്കാക്കര, വിളപ്പിൽശാല സ്റ്റേഷനുകളിൽ കഞ്ചാവ് കേസ് ഉൾപ്പെടെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കി.