കടുത്തുരുത്തി: ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് മുന്നോടിയായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ക്ഷേത്രോപദേശക സമിതി ഭാരവാഹികളും പങ്കെടുക്കുന്ന ശബരിമല അവലോകനയോഗം 7ന് ഉച്ചകഴിഞ്ഞ് 2.30ന് കടുത്തുരുത്തി തളിയിൽ മഹാദേവ ക്ഷേത്രാങ്കണത്തിൽ വിളിച്ചുചേർക്കുമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.