anga

മുണ്ടക്കയം : വർഷങ്ങളായി ചെറിയ ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന മടുക്ക ചകിരിമേട് പട്ടികവർഗ്ഗ സങ്കേതത്തിലെ 94--ാംനമ്പർ

അങ്കണവാടിക്ക് പുതിയ കെട്ടിടമായി. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ശുഭേഷ് സുധാകരൻ, പി.ആർ അനുപമ, ഐ.ടി.ഡി.പി ജില്ലാ പ്രോജക്ട് ഓഫീസർ സജു എസ്, കോരുത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഡി പ്രകാശ്, വാർഡ് മെമ്പർ ജയദേവൻ കൊടിത്തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു.