
തലയോലപ്പറമ്പ് : സി.പി.ഐ തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയിലെ പാർട്ടി മെമ്പർമാരുടെ ഫണ്ട് ഏറ്റുവാങ്ങി. മണ്ഡലം കമ്മിറ്റി ഓഫീസ് ഹാളിൽ നടന്ന യോഗം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ആർ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സാബു പി മണലൊടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു, അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി ജോസഫ്, ജില്ലാ എക്‌സിക്യുട്ടീവ് അംഗം ടി.എൻ രമേശൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ കെ.ഡി വിശ്വനാഥൻ, ആർ ബിജു, പി.എസ് പുഷ്പമണി, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ.എസ് രത്‌നാകരൻ, എ.എം അനി എന്നിവർ പ്രസംഗിച്ചു.