
വൈക്കം : തോട്ടുവക്കം നടുവിലെ പാലത്തിന്റെ സമീപം നടത്തുന്ന മത്സ്യ വ്യാപാരം നിയന്ത്രിക്കണമെന്ന് ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ഭാഗത്ത് ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാണ്. കഴിഞ്ഞ ദിവസവും ഒരു കുട്ടിയുടെ കാലിന് ഗുരുതര പരിക്കേറ്റു. ഇത് സംഘർഷത്തിനിടയാക്കി. മത്സ്യാവശിഷ്ടം കെ. വി കനാലിൽ തള്ളുന്നതിനാൽ രുക്ഷമായ ദുർഗന്ധമാണ് ഉയരുന്നത്. നഗരസഭ പുതുക്കി പണിത ശ്രീമൂലം മാർക്കറ്റിലെ കടമുറികൾ ലേലം പോകാതെ കിടക്കുമ്പോഴാണ് അനധികൃത കച്ചവടം നടക്കുന്നത്. ബി.ജെ.പി മുനിസിപ്പൽ പ്രസിഡന്റ് ഇൻ-ചാർജ് പി. ശിവരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുരേഷ് കുമാർ,ജനറൽ സെക്രട്ടറി സുമിത് മോൻ, സെക്രട്ടറി മഞ്ചേഷ് തുടങ്ങിയവർ പ്രസംഗിച്ചു.