
കോട്ടയം : പി.ഡബ്ല്യു.ഡി, നാഷണൽ ഹൈവേ റോഡുകുൾ ഉൾപ്പെടെ മുഴുവൻ സർക്കാർ റോഡുകളും റബ്ബറൈസ് ചെയ്യണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സിതോമസ് ആവശ്യപ്പെട്ടു. റോഡുകൾ വളരെ നല്ല രീതിയിൽ വർഷങ്ങളോളം ഉപയോഗയുക്തമാക്കാൻ ഇത് സഹായിക്കും. റവർ വിലയിടിവ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന കർഷകരെ സഹായിക്കാനും ഇത് പ്രയോജനപ്പെടും. റബറിന്റെ ഉപഭോഗം ഇതുവഴി വൻതോതിൽ വർദ്ധിക്കും. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കർഷക രക്ഷാ പദ്ധതികൾ ഉടൻ തുടങ്ങണം. കേരള കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് നടത്തുന്ന റബർ കർഷക സമരം വൻവിജയമാകുമെന്നും അദ്ദേഹം പറഞ്ഞു.