
കാഞ്ഞിരപ്പള്ളി : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റ് വാർഷികം കാഞ്ഞിരപ്പള്ളി വ്യാപാരഭവൻ ഹാളിൽ ചേർന്നു. കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് അഡ്വ.പി.ജീരാജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.എം. മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പ്രൊഫ. റോണി കെ. ബേബി മുഖ്യപ്രഭാഷണം നടത്തി. 80 വയസ് പൂർത്തിയാക്കിയ പി.ബി ഇസ്മയിൽ, അമീർ ഹംസ, സുഹറാ ബീവി, പി.വി. ഗോപിനാഥൻ നായർ, ടി.എ.അബ്ദുൽ അസ്സീസ്, മേരി അഗസ്തി കെ. എ.പരീത് എന്നിവരെ ആദരിച്ചു.