dr

പൊൻകുന്നം : ശബരിമല തീർത്ഥാടനകാലം പടിവാതിൽക്കൽ നിൽക്കെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ രണ്ട് കാർഡിയോളജി ഡോക്ടർമാരെയും സ്ഥലംമാറ്റിയ നടപടിയിൽ ചിറക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.

ഇതോടെ കാത്ത് ലാബിന്റെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. കാർഡിയോളിജിസ്റ്റ് തസ്തിക അനുവദിച്ച് കൂടുതൽ ഡോക്ടർമാരെ നിയമിച്ച് ഹൃദയ സംബന്ധമായ ചികിത്സാസൗകര്യമൊരുക്കണം. കാത്ത് ലാബിന്റെ പ്രവർത്തനം അടിയന്തരമായി പുന:സ്ഥാപിച്ചില്ലെങ്കിൽ സമരത്തിനൊരുങ്ങുമെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സേവ്യർ മൂലകുന്ന് അറിയിച്ചു.