പാലാ: പ്രൊഫ. സിസിലിയാമ്മ ജോസഫ് ഔസേപ്പറമ്പിൽ മെമ്മോറിയൽ 25ാമത് ഓൾ കേരള മിനി മാരത്തൺ മത്സരം ഇന്ന് രാവിലെ 7ന് പാലാ മുനിസിപ്പൽ സ്റ്റേഡിയം ജംഗ്ഷനിൽ നിന്നാരംഭിക്കും. 50 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്കും 55 വയസിന് മുകളിൽ പ്രായമുള്ള പുരുഷന്മാർക്കും മത്സരിക്കാമെന്ന് പ്രൊഫ. സിസിലിയാമ്മ ജോസഫ് ഔസേപ്പറമ്പിൽ മെമ്മോറിയൽ ട്രസ്റ്റിന്റെ ട്രസ്റ്റി പ്രൊഫ. ഫിലോമിന ജോസഫ് അറിയിച്ചു. കുറവിലങ്ങാട് ദേവമാതാ കോളജ് മുൻ കായികാദ്ധ്യാപികയും നാഷണൽ അത്ലറ്റിക് മീറ്റിൽ ആദ്യമായി നടത്തിയ 800 മീറ്ററിൽ ഗോൾഡ് മെഡലിസ്റ്റും, ഇന്ത്യൻ പ്രസിഡന്റിന്റെ അവാർഡ് വിന്നറുമായിരുന്ന പ്രൊഫ. സിസിലിയാമ്മ 53ാം വയസിലാണ് അന്തരിച്ചത്. സഹോദരി പ്രൊഫ. ഫിലോമിന ജോസഫ് മാനേജിംഗ് ട്രസ്റ്റിയായി രൂപീകരിച്ച ട്രസ്റ്റാണ് മിനി മാരത്തൺ സംഘടിപ്പിക്കുന്നത്.