പാലാ: അരീക്കര ശ്രീനാരായണ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ എത്രയുംവേഗം മണിക്കിണർ നിർമ്മിക്കണമെന്നും ബലിക്കല്ല് യഥാസ്ഥാനത്ത് സ്ഥാപിക്കണമെന്നും ദേവപ്രശ്നവിധി. കുമരകം ടി.കെ. ലാൽ ജ്യോത്സ്യർ പ്രധാന ദൈവജ്ഞനായാണ് ദേവപ്രശ്നം നടത്തിയത്.

ക്ഷേത്രത്തിൽ ചതയ പ്രാർത്ഥനയും പൗർണ്ണമി പൂജയും കൂടുതൽ ശക്തവും നിർബന്ധവുമാക്കണം. ദീപാരാധന സമയത്ത് നിവേദ്യം കൊടുത്ത് വിശേഷാൽപൂജ നടത്തണം. സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹമുണ്ടെങ്കിലും നിരവധി ദോഷകലകളും പ്രശ്നചിന്തയിൽ തെളിഞ്ഞു. ക്ഷേത്രത്തിൽ മോഷണത്തിന് സാധ്യതയുണ്ട്. ദോഷപരിഹാരാർത്ഥം ശിവഗിരി മഹാസന്നിധിയിൽ പട്ടും പണക്കിഴിയും സമർപ്പിച്ച് ഗുരുപൂജ നടത്തണമെന്നും ടി.കെ. ലാൽ ജ്യോത്സ്യർ നിർദ്ദേശിച്ചു. ശാഖാ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ അനീഷ് പുല്ലുവേലിൽ, സജീവ് വയല, രാമപുരം സി.റ്റി. രാജൻ, ഹരിദാസ് കാരക്കാട്ട്, ഉഷ ഹരിദാസ്, മായ ഹരിദാസ്, സാബു മൂലയിൽ, രാജൻ വട്ടപ്പാറ, ബാബു പ്ലാച്ചേരി തുടങ്ങിയവർ നേതൃത്വം നൽകി. ക്ഷേത്രത്തിൽ ഇന്ന് സ്‌കന്ദഷഷ്ഠിപൂജ നടക്കും.