കോട്ടയം: ഭരണഭാഷാ വാരഘോഷത്തോടനുബന്ധിച്ച് വിവരപൊതുജന സമ്പർക്ക വകുപ്പും ജില്ലാ ഭരണകേന്ദ്രവും സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന ഭാഷാപരിചയ പരീക്ഷ ഇന്ന് രാവിലെ 11ന് കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ നടക്കും. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡുമായെത്തി മത്സരത്തിൽ പങ്കെടുക്കാം. രാവിലെ 10.30ന് എത്തി രജിസ്റ്റർ ചെയ്യാം.