പാമ്പാടി: പാമ്പാടി പബ്ലിക് ലൈബ്രറി സാഹിത്യ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണവും കവിയരങ്ങും 9ന് ഉച്ചക്കഴിഞ്ഞ് 2.30ന് ലൈബ്രറി ഹാളിൽ നടക്കും. കെ.വൈ ചാക്കോ യോഗം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് റ്റി.ഒ ജോസഫ് അദ്ധ്യക്ഷത വഹിക്കും. ആനിക്കാട് ഗോപിനാഥ്, മീനടം രാജപ്പൻ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് കവിയരങ്ങും നടക്കുമെന്ന് സെക്രട്ടറി ഇ.എസ് തുളസീദാസ് അറിയിച്ചു.