
ചങ്ങനാശേരി: ഫാത്തിമാപുരം ഫാത്തിമ മാതാ ദൈവാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തിയ നവോമി സംഗമം ഫാമിലി അപ്പസ്തലേറ്റ് അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല ഉദ്ഘാടനം ചെയ്തു. വികാരി ഫാ.സേവ്യർ ജെ.പുത്തൻകളം അദ്ധ്യക്ഷത വഹിച്ചു. സംഗമത്തിൽ പിതൃവേദി പ്രസിഡന്റ് ലാലി ഇളപ്പുങ്കൽ, ഫൊറോന സെക്രട്ടറി ജോസ് കടംന്തോട്, കുഞ്ഞുമോൾ വടക്കേക്കളം, സിബി അമ്പാട്ട്, കുഞ്ഞുമോൾ നാലുകോടി, ലിസി പാലത്തുങ്കൽ, ആലമ്മ കൊട്ടാരം, സെലിൻ കളപ്പുര എന്നിവർ പങ്കെടുത്തു. റൂബി കരിങ്ങണാമറ്റം ക്ലാസ്സ് നയിച്ചു.