
വൈക്കം : വൈക്കം റോട്ടറി ക്ലബിന്റെ നേതൃത്വ ത്തിൽ തുടക്കം കുറിച്ച നമ്മുടെ ആട് പദ്ധതിയുടെ ഉദ്ഘാടനം റോട്ടറി അസിസ്റ്റന്റ് ഗവർണർ എസ്.ഡി.സുരേഷ് ബാബു നിർവഹിച്ചു. വൈസ് പ്രസിഡന്റ് സണ്ണി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. 40ഓളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന തുടർ പദ്ധതിയാണിത്. സെക്രട്ടറി ഷിജോ മാത്യു സ്വാഗതം പറഞ്ഞു. യു.കെയിൽ നിന്നുള്ള റോട്ടറി പ്രതിനിധി മാർട്ടിൻ പമ്പർ മുഖ്യാതിഥിയായിരുന്നു.എം സി. ബോബി മുഖ്യപ്രസംഗം നടത്തി. രാജു തോമസ്, അലക്‌സ് സണ്ണിഎന്നിവർ പ്രസംഗിച്ചു. ഡോ.ഷാജു ക്ലാസ് നയിച്ചു.