
വൈക്കം : മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിന്റെയും, ഗവ. ആയുർവേദ ഡിസ്‌പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനത്തിൽ ബോധവത്കരണ ക്ലാസും യോഗാ പരിശീലനവും സംഘടിപ്പിച്ചു. കുലശേഖരമംഗലം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പ്രീതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ടി പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു പ്രദീപ്, വാർഡ് മെമ്പർ പോൾ തോമസ്, സ്‌കൂൾ പ്രധാനാദ്ധ്യാപിക കെ.എം വിജയലക്ഷ്മി, ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. മനു ആർ മംഗലത്ത് എന്നിവർ പ്രസംഗിച്ചു. ഡോ. സൗമ്യ രാജൻ ക്ലാസ് നയിച്ചു.