കുമരകം : ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ മുൻ മുഖ്യമന്ത്രി ആർ.ശങ്കർ അനുസ്മരണം നടന്നു. സ്കൂൾ മാനേജരും ദേവസ്വം പ്രസിഡന്റുമായ എ.കെ ജയപ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ അനുസ്മരണ പ്രഭാഷണം നടത്തി. ദേവസ്വം സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ,​ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഇന്ദു കെ.എം,​ഹയർ സെക്കണ്ടറി പ്രിൻസിപ്പൾ സുനിമോൾ.എസ് എന്നിവർ സംസാരിച്ചു. കെ.വി അനിൽകുമാർ കദളിക്കാട്ടുമാലിയെ ആദരിച്ചു. എസ് ഡി പ്രസാദ് , എം.ജെ അജയൻ , ആർ.കെ കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു.