പാലാ: ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തിൽ സ്‌കന്ദഷഷ്ഠി പൂജയിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. കലശപൂജകൾ, കാര്യ സിദ്ധിപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, രാജാലങ്കാര ദർശന മഹാ ഷഷ്ഠി പൂജ, ഷഷ്ഠി ഊട്ട് എന്നിവ നടന്നു. എത്തിച്ചേർന്ന ഭക്തർക്ക് പായസവും വിതരണം ചെയ്തു. മേൽശാന്തി വൈക്കം സനീഷ് ശാന്തി കാര്യസിദ്ധിപൂജയ്ക്കും സ്‌കന്ദഷഷ്ഠി പൂജകൾക്കും നേതൃത്വം നൽകി. ഇടപ്പാടി ദേവസ്വം പ്രസിഡന്റ് ഷാജി മുകളേൽ, സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേൽ, വൈസ് പ്രസിഡന്റ് സതീഷ് മണി, മാനേജർ കണ്ണൻ ഇടപ്പാടി, കമ്മറ്റി അംഗങ്ങളായ സിബി ചിന്നൂസ്, എൻ.കെ. ലവൻ, കരുണാകരൻ വറവുങ്കൽ, കലേഷ് മല്ലികശ്ശേരി, പ്രിയേഷ് മരുതോലിൽ, ഷാജി കിടഞ്ഞൻകുഴി, വേണു, വത്സല ബോസ്, വിനോദ്, ലളിത വിജയൻ, ബിന്ദു ബാബു തുടങ്ങിയവർ വോളണ്ടിയർമാരായി സേവനം അനുഷ്ഠിച്ചു. കിടങ്ങൂർ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അരീക്കര ശ്രീനാരായണ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അരുണാപുരം ഊരാശാല ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, പൂഞ്ഞാർ മങ്കുഴി ആകല്പാന്ദ പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലും സ്‌കന്ദഷഷ്ഠി തൊഴാൻ നിരവധി ഭക്തരെത്തി.