s

കോട്ടയം: ഏറ്റുമാനൂർ എസ്.എം.എസ്.എം പബ്ലിക് ലൈബ്രറിയും ജനമൈത്രി പൊലീസും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. നർക്കോട്ടിക് സെൽ ഡിവൈ.എസ് പി. എ.ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. എം.എസ് തിരുമേനി, അഡ്വ.പി രാജീവ് ചിറയിൽ, ഇ.എസ് ബിജു, രശ്മി ശ്യാം, ഫാ.ജോസ് മുകളെൽ, ജോസഫ് തോമസ്, പി വി ജോയി പൂവം നിൽക്കുന്നതിൽ, ബി. രാജീവ്, ഡോ.വിദ്യ ആർ.പണിക്കർ, കമ്മിറ്റി അംഗം എ.പി.സുനിൽ എന്നിവർ സംസാരിച്ചു.