hos

പൊൻകുന്നം : എരുമേലിയിലോ സമീപപ്രദേശത്തോ അയ്യപ്പഭക്തർക്കായി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ആവശ്യമാണെന്ന് അഖിലഭാരത അയ്യപ്പസേവാസംഘം പൊൻകുന്നം യൂണിയൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഭാവിയിൽ നടന്നേക്കാവുന്ന ശബരി വിമാനത്താവളവും ശബരി റെയിൽവേ പദ്ധതിയും കണക്കിലെടുത്ത് ആശുപത്രിയുടെ
ആവശ്യകത യോഗം വിലയിരുത്തി. പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ബി.ചന്ദ്രശേഖരൻ നായർ ആമുഖപ്രഭാഷണവും പി.പി.ശശിധരൻ നായർ മുഖ്യപ്രഭാഷണവും നടത്തി. യൂണിയൻ വർക്കിംഗ്പ്രസിഡന്റ് മുരളികുമാർ മുക്കാലി, അനിയൻ എരുമേലി, കെ.ബാബുരാജ് എന്നിവർ പ്രസംഗിച്ചു.