കോട്ടയം: റബർ വില തകർച്ച മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കേരളത്തിലെ റബർ കർഷകരെ രക്ഷിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് പാർട്ടി സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന കർഷക പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം കുറിച്ചു കോട്ടയത്ത് റബർ ബോർഡ് ആസ്ഥാനത്തേക്ക് കർഷക മാർച്ചും കൂട്ടധർണയും നടത്തി.

കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ.മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.ജയ്സൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ ജോയ് എബ്രഹാം സമരപ്രഖ്യാപനം നടത്തി. ഡെപ്യൂട്ടി ചെയർമാൻ അഡ്വ : ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തി.