pearl-garden

ചങ്ങനാശേരി : പേൾ ഗാർഡൻ റസിഡന്റ്സ് അസോസിയേഷൻ പ്രദേശത്ത് രണ്ടാംഘട്ട മെഗാ ക്ലീനിംഗും, പച്ചക്കറിത്തൈകളുടെ വിതരണവും നടന്നു. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ചെത്തിപ്പുഴ വില്ലേജ് ഓഫീസർ സ്മിത പി.പിള്ളക്ക് പച്ചക്കറി തൈ നൽകി ഉദ്ഘാടനം നിർവഹിച്ചു. ദിവ്യ ആൻ.മാത്യൂസ്, ചെറിയാൻ നെല്ലുവേലി, വി.ജെ ലാലി, ഡോ. മാത്യു കാടാത്തുകളം, വാഴപ്പള്ളി കൃഷി ഓഫീസർ എസ്.രതീഷ്, പഞ്ചായത്ത് മെമ്പർമാരായ ഷേർലി തോമസ് കാരുവേലിൽ, സണ്ണി ചങ്ങംങ്കരി, ഭാരവാഹികളായ ജോസി തെക്കേക്കര, റോജാ വലിയപറമ്പിൽ, ജോജോ പന്തല്ലൂർ എന്നിവർ പങ്കെടുത്തു.