
കോട്ടയം : പൊതുമേഖലാ സ്ഥപനമായ ട്രാവൻകൂർ സിമന്റ്സിന് സാമ്പത്തിക സഹായം നൽകി കമ്പനിയെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു. നാട്ടകത്ത് ട്രാവൻകൂർ സിമന്റ് വർക്കേഴ്സ് യൂണിയൻ നേതാവായിരുന്ന പി.ജെ.സെബാസ്റ്റ്യൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ എട്ടുമാസമായി തൊഴിലാളികൾക്ക് ശമ്പളം നൽകിയിട്ടില്ല. ഇവരുടെ ജീവിതം പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ലോക്കൽ സെക്രട്ടറി എബികുന്നേപ്പറമ്പിൽ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാനകൗൺസിൽ അംഗം പി.കെ.കൃഷ്ണൻ, മണ്ഡലം സെക്രട്ടറി ടി.സി.ബിനോയി, എൻ കെ രാധാകൃഷ്ണൻ, കിഷോർ കെ ഗോപാൽ എന്നിവർ സംസാരിച്ചു.