
കോട്ടയം : ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള 2024 വർഷത്തിലെ സ്‌കോളർഷിപ്പിനുള്ള അപേക്ഷ കോട്ടയം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ സ്വീകരിക്കും. 2023 ൽ 80 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സി പാസായവർക്ക് റഗുലർ ഹയർ സെക്കൻഡറി തല പഠനത്തിനോ മറ്റ് റഗുലർ കോഴ്‌സുകളിൽ ഉപരിപഠനത്തിനോ ചേരുന്നവർക്കും റഗുലർ പ്രൊഫഷണൽ കോഴ്‌സുകൾ, ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ, ഡിപ്ലോമ കോഴ്‌സുകൾ എന്നിവയ്ക്ക് ഉപരിപഠനത്തിന് ചേരുന്നവർക്കുമാണ് അർഹത. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ : 04812300390.